Top Bar

For news & photos - trikaripurvartha@gmail.com

Ad Right 450*105

HorizMenu

ഖത്തര്‍ - കാസര്‍ഗോഡ് ജില്ലാ കെ.എം.സി.സിക്ക് പുതിയ ഭാരവാഹികള്‍

[]





ദോഹ: ഖത്തര്‍ - കാസര്‍ക്കോട് ജില്ല കെ എം സി സി യുടെ 2012 - 2013 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ജനറല്‍ കൌണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. മാസ്റ്റര്‍ ഇര്ശാദുല്‍ ഹസ്സന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തില്‍ സെക്രട്ടറി മുസ്തഫ ബാങ്കോട് സ്വാഗതം പറഞ്ഞു പ്രസിടണ്ട് എം ടി പി മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ഇ അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മൊയ്തു ബേക്കല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കാദര്‍ ഉദുമ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എം പി ഷാഫി ഹാജി, എസ് എ എം ബഷീര്‍, ലുക്മാന്‍ തളങ്കര, ആരിഫ് ഒറവങ്കര,അസീസ്‌ കൊളവയില്‍, എന്‍ ബഷീര്‍, മുട്ടം മഹമൂദ്, ടി സി എ സലാം, എം എ നാസര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. റിട്ടേണിംഗ് ഓഫീസര്‍ അബ്ദുല്‍ നാസര്‍ ( നാച്ചി ) തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.


ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫിക്ക് സ്വീകരണം നൽകി.

[]
കുവൈത്ത് സിറ്റി: ഇന്ത്യൻ ഫുട്ബോളിന്റെ കോടിപതി എം.മുഹമ്മദ് റാഫിക്കും, അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജോ:സെക്രട്ടറി തെരുവത്ത് മൂസ ഹാജി സാഹിബിന്നും കുവൈത്ത് കെ.എം.സി.സി.കാസർഗോഡ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.അബ്ബാസിയ കേന്ദ്ര കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഇസ്മായിൽ ബേവിഞ്ചയുടെ അദ്ധ്യക്ഷതയിൽ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.കാസർഗോഡ് ജില്ലാ കമ്മിറ്റി സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, അബ്ബാസിയ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് തൃക്കരിപ്പൂർ സ്വാഗതം പറഞ്ഞു.ചടങ്ങിൽ വെച്ച് കുവൈത്ത് കെ.എം.സി.സി.കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ മുഹമ്മദ് റാഫിക്കുള്ള ഉപഹാരം ഷറഫുദ്ദീൻ കണ്ണേത്തും,മൂസ ഹാജിക്കുള്ള ഉപഹാരം ഇസ്മായിൽ ബേവിഞ്ചയും കൈമാറി. കുവൈത്ത് കെ.എം.സി.സി.കാസർഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികൾക്ക് നന്ദി പ്രകാശിപ്പിച്ച് ഇരുവരും സംസാരിച്ചു.ജില്ലാ ഭാരവാഹികളായ പി.പി.ഇബ്രാഹിം, ഹമീദ് പൂച്ചക്കാട്, ബാവ ഷാഫി, അഫ്സൽ കോട്ടപ്പുറം,ഹനീഫ പാലായി എന്നിവർ നേതൃത്വം നൽകി. 

പരിസരം വൃത്തികേടാക്കിയാല്‍ പണി പാളും

[]
ദുബയ്‌: പരിസരം വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്‌ച തയ്യാറല്ലാത്ത രാജ്യമാണ്‌ യുഎഇ. പരിസരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ പണി പിഴയായി കിട്ടും ഇവിടെ. കാറില്‍ പോവുന്നതിനിടയ്‌ക്ക്‌ സിഗററ്റ്‌ കുറ്റി പുറത്തേക്കിട്ടാലും, റോഡില്‍ തുപ്പിയാലും എല്ലാം നല്ല പിഴ തന്നെ ചുമത്തും അധികൃതര്‍. അശ്രദ്ധയോടെ റോഡില്‍ ചപ്പുചവറുകള്‍ നിക്ഷേപിച്ചതിനും, സിഗററ്റ്‌ കുറ്റികള്‍ ഇട്ടതിനും, റോഡില്‍ തുപ്പിയതിനും എല്ലാം ഈ വര്‍ഷം അഞ്ചു മാസങ്ങള്‍ ആയപ്പോഴേക്കും 4,500 ആളുകള്‍ക്കാണ്‌ പിവ ചുമത്തപ്പെട്ടത്‌.  ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്നും സാധനങ്ങള്‍ പുറത്തേക്കിടുക, വീടുകളിലെ മാലിന്യം പൊതുസ്‌ഥലങ്ങളില്‍ നിക്ഷേപിക്കുക എന്നീ കുറ്റങ്ങള്‍ക്കാണ്‌ ഏറ്റവും കൂടുതല്‍ പിഴ ചുമത്തപ്പെട്ടത്‌.  പരിസരം വൃത്തികേടാക്കുന്നില്‍ നിന്നും ആളുകളെ തടയുന്നതിന്‌ പിഴ ചുമത്തലിന്‌ പുറമെ ബോധവത്‌കരണ പരിപാടികളും നടത്തുന്നുണ്ട്‌ അധികൃതര്‍. ഇതിനുവേണ്ടി 860 ആളുകള്‍ അടങ്ങുന്ന ഒരു സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്‌.  100 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെയാണ്‌ പരിസര മലിനീകരണത്തിന്‌ പിഴ ചുമത്തപ്പെടുന്നത്‌. മുറുക്കി തുപ്പുന്നവര്‍ക്ക്‌ 500 ദിര്‍ഹം മുതല്‍ 1,000 ദിര്‍ഹം വരെയാണ്‌ പിഴ.

KMCC അബുദാബി പയ്യന്നൂര്‍ മണ്ഡലം കുടുംബ സംഗമം 2012 "

[]
അബുദാബി  :- അബുദാബി -  പയ്യന്നൂര്‍ മണ്ഡലം കെ.എം.സി.സി കുടുംബ സംഗമം 2012  ജൂണ്‍ 8 വെള്ളിയാഴ്ച  അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ വെച്ച് വിവിധ  കലാ പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു , കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ മത്സരങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടി വൈകുന്നേരം 5 മണിക്ക് ആരംഭിക്കും ,പരിപാടിയില്‍ പങ്കടുക്കാന്‍ താല്പര്യമുള്ളവര്‍  0555804124,0505348851 എന്നീ നമ്പറുകളില്‍ ബന്ധപെടുക

കല്ലട്ര മാഹിന്‍ ഹാജിക്ക് സ്വീകരണം നല്‍കി

[]
ദുബായ് : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ കാസറഗോഡ് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിടണ്ട് കല്ലട്ര മാഹിന്‍ ഹാജിക്ക് ദുബായ് കാസറഗോഡ് ജില്ല കെ.എം.സി.സി.സ്വീകരണം നല്‍കി.ദുബായ് കെ.എം.സി.സി.ഹാളില്‍ നടന്ന സ്വീകരണ യോഗം സ്റ്റേറ്റ് പ്രസിഡണ്ട് പി.കെ.അന്‍വര്‍ നഹ ഉത്ഘാടനം ചെയ്തു.സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിചാണ്ടി ജില്ലാ കമ്മിറ്റിയുടെ ഉപഹാരം നല്‍കി. കാദര്‍ ബണ്ടിച്ചാല്‍ ആദ്യക്ഷത വഹിച്ചു സ്റ്റേറ്റ് നേതാക്കളായ മുഹമ്മദ്‌ വെന്നിയുര്‍, ഹസൈനാര്‍തോട്ടുംബാഗം, സി.കെ.കാദര്‍ കണ്ണൂര്‍, ജില്ലാ ഭാരവാഹികളായ മുനീര്‍ ചെര്‍ക്കളം, സി.കെ.അബ്ദുല്‍ കാദര്‍, ഹസൈനാര്‍ ബീജന്തടക്ക,മണ്ഡലം ഭാരവാഹികളായ മുഹമ്മദലി തൃക്കരിപ്പൂര്‍, സി.എച്ച് നുറുദ്ധീന്‍, ടി.കെ.മുനീര്‍ ബന്താട്, അയ്യുബ് ഉറുമി, യുസുഫ് മുക്കുട്, ഇല്യാസ് കട്ടക്കാല്‍, സുബൈര്‍ പി.എം.എന്നിവര്‍ സംസാരിച്ചു അബ്ദുള്ള ആറങ്ങാടി സ്വാഗതവും, ടിആര്‍.ഹനീഫ നന്ദിയും പറഞ്ഞു.

More News

TellAFriend

SocialTwist Tell-a-Friend